സ്ലിം-മീ-ഗോയുടെ ആരോഗ്യ ചട്ടക്കൂടും രീതികളും

ഞങ്ങളുടെ പരിശീലന പരിപാടികൾ, വിദഗ്ദ്ധോപദേശ സമ്പ്രദായങ്ങൾ എന്നിവയെല്ലാം അഞ്ച് മാനങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഏകീകൃത ആരോഗ്യ ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ളതാണ്. ഓരോ ഘടകങ്ങളെയും കാര്യക്ഷമമായി ഉപയോഗപ്പെടുത്തുകയും പരസ്പരം പൂരകമാക്കുകയും ചെയ്യുന്നു. എല്ലാവർക്കും ചെയ്യാൻ എളുപ്പമുള്ളതും ഫലപ്രദവും ദീർഘകാലം നിലനിൽക്കുന്നതുമായ പ്രകൃതിദത്ത മാർഗങ്ങളിലൂടെ മൊത്തത്തിലുള്ള ആരോഗ്യവും, നല്ല സുസ്ഥിരമായ ജീവിതശൈലിയും നൽകി സ്വയം പര്യാപ്തരാക്കുന്നതിന് ഈ സമീപനം കൃത്യമായി ലക്ഷ്യമിടുന്നു.

നല്ല ഭക്ഷണം പ്രകൃതിദത്തമായ ചേരുവകൾ കൊണ്ടാണ് ഉണ്ടാക്കിയതെന്നും നല്ല ആരോഗ്യവും ജീവിതശൈലിയും ഇതേ തത്ത്വം പാലിക്കണമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ, ഞങ്ങളുടെ ചട്ടക്കൂട്, സമ്പ്രദായങ്ങൾ, പരാമർശിച്ചിരിക്കുന്ന പ്രകൃതിദത്ത ഘടകങ്ങൾ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ, മറ്റൊന്നും ഇല്ല.

നല്ല ഭക്ഷണം പ്രകൃതിദത്തമായ ചേരുവകൾ കൊണ്ടാണ് ഉണ്ടാക്കിയതെന്നും നല്ല ആരോഗ്യവും ജീവിതശൈലിയും ഇതേ തത്ത്വം പാലിക്കണമെന്നും ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ, ഞങ്ങളുടെ ചട്ടക്കൂട്, സമ്പ്രദായങ്ങൾ, പരാമർശിച്ചിരിക്കുന്ന പ്രകൃതിദത്ത ഘടകങ്ങൾ മാത്രമേ ഉൾക്കൊള്ളുന്നുള്ളൂ, മറ്റൊന്നും ഇല്ല.

  • പെരുമാറ്റരീതി
    ചികിത്സ

    അനാരോഗ്യകരമായ ജീവിത രീതികൾ ഘടനാപരമായ മാനസീക ചിന്താ സമീപനത്തിലൂടെ മാറ്റുന്നു, സമ്മർദ്ദം നിയന്ത്രിക്കുന്നതിലും ശ്രദ്ധ നൽകുന്നു.

  • ആരോഗ്യകരമായ
    ഭക്ഷണക്രമം

    ശാരീരിക പ്രവർത്തനങ്ങളുടെ ആവശ്യത്തിനായി വിവിധ പോഷകങ്ങളുടെ സമതുലിതമായ ഉപഭോഗം ഉൾപ്പെടുത്തിയിരിക്കുന്നു

  • ശാരീരിക
    വ്യായാമങ്ങൾ

    ഫിറ്റ്നസ്, ഫ്ലെക്സിബിലിറ്റി, ഹൃദയാരോഗ്യം എന്നിവ വർദ്ധിപ്പിക്കുന്നതിന് ശാരീരിക പ്രവർത്തനങ്ങളുടെ ഒരു പതിവ് ദിനചര്യ സ്ഥാപിക്കുന്നു.

  • ആയുർവേദ
    തത്ത്വങ്ങൾ

    പരമ്പരാഗതവും സമഗ്രവുമായ ജീവിതരീതികൾ, ദിനചര്യകൾ, ആവശ്യത്തിന് വെള്ളം കുടിക്കൽ, ഉറക്കം എന്നിവ ഉൾപ്പെടുന്നു.

  • യോഗ
    പരിശീലനങ്ങൾ

    ശാരീരികവും മാനസികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിന് യോഗയും ധ്യാന പരിശീലനങ്ങളും സമന്വയിപ്പിക്കുന്നു.

 

പ്രവർത്തന രീതിയും പ്രത്യേകതകളും

പ്രകൃതിദത്ത ആരോഗ്യകരമായ രീതികൾ

മുകളിൽ സൂചിപ്പിച്ച അഞ്ച് മാനങ്ങളിലുള്ള സമ്പൂർണ്ണ ആരോഗ്യ ചട്ടക്കൂടിനെ അടിസ്ഥാനമാക്കിയുള്ള ലളിതവും ഫലപ്രദവും സുസ്ഥിരവുമായ സമ്പ്രദായങ്ങൾ.

പരിശീലന സമീപനം

മരുന്നുകൾ ഒന്നും ഇല്ല - പോഷക സപ്ലിമെൻ്റുകൾ നിർദ്ദേശിക്കുന്നില്ല. സുസ്ഥിര ആരോഗ്യത്തിനും സ്വയം പര്യാപ്തമായ ആരോഗ്യ പരിപാലനത്തിനുമുള്ള ഒറ്റ തവണ പരിശീലന പരിപാടി.

കോച്ചിംഗ് പ്രോഗ്രാമിൻ്റെ കാലാവധി

ആഴ്ചയിൽ ഒരു മണിക്കൂർ ദൈർഘ്യമുള്ള സെഷനുകളിലായി നാല് ആഴ്ചകളിലായി പ്രോഗ്രാം നടക്കും, കൂടാതെ ഓരോന്നിലും വിദഗ്ധരായ 5 കോച്ചുകൾ പഠിപ്പിക്കും.

വിവിധ ജീവിതശൈലി രോഗ പരിപാലന സേവനങ്ങൾ

അമിതവണ്ണത്തിൽനിന്നും ആരോഗ്യകരമായി ശരീര-ഭാരം കുറക്കുന്നതിനുള്ള പ്രത്യേക ആത്യന്തിക ആരോഗ്യ പരിശീലനത്തിന് പുറമെ, സ്ലിം-മീ-ഗോ മറ്റ് ജീവിതശൈലി അവസ്ഥകൾക്കുള്ള രോഗ പരിപാലന പരിശീലന പരിപാടികളും നൽകുന്നു.

ഹെൽത്തി വെയ്റ്റ് ലോസ്

1- മണിക്കൂർ വീതം | 4 ആഴ്ച

ആരോഗ്യകരമായ ഭാരം നിലനിർത്തുന്നത്, മൊത്തത്തിലുള്ള ആരോഗ്യ ക്ഷേമത്തിനും ജീവിതശൈലി രോഗങ്ങൾ വരാതെ നോക്കുന്നതിനും അത്യാവശ്യമാണ്. സ്ലിം-മി-ഗോ യുടെ ആത്യന്തിക ആരോഗ്യ ചട്ടക്കൂടിനെ അടിസ്ഥാനമാക്കി പോഷക സമൃദ്ധമായ ഭക്ഷണക്രമം, പതിവ് വ്യായാമ പ്രവർത്തനങ്ങൾ, നല്ല ദിനചര്യ രീതികൾ, മറ്റു ജീവിതശൈലി ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടുന്ന ഒരു സമീകൃത സമീപനം ഈ പരിശീലനത്തിൽ ഉൾപ്പെടുന്നു.

പ്രമേഹം

1- മണിക്കൂർ വീതം | 4 ആഴ്ച

പി.സി.ഒ.ഡി & തൈറോയ്ഡ്

1- മണിക്കൂർ വീതം | 4 ആഴ്ച

ബ്ലഡ് പ്രഷർ (ബി.പി)

1- മണിക്കൂർ വീതം | 4 ആഴ്ച

മാനസിക ആരോഗ്യം

1- മണിക്കൂർ വീതം | 4 ആഴ്ച

ഉയർന്ന കൊളസ്ട്രോൾ

1- മണിക്കൂർ വീതം | 4 ആഴ്ച

ഞങ്ങളുടെ കോച്ചിംഗ് പ്രോഗ്രാമിലൂടെ, നിങ്ങൾക്ക് നിങ്ങളുടെ ആരോഗ്യവും ജീവിതരീതിയും ഫലപ്രദമായി സ്വയം നിയന്ത്രിക്കാനും, ഈ രോഗാവസ്ഥകളുടെ സങ്കീർണ്ണ പരിണിത ഫലങ്ങൾ കുറയ്ക്കാനും, ചിലപ്പോൾ കഴിക്കുന്ന മരുന്നുകളുടെ അളവ് കുറയ്ക്കാനും കഴിയും.

ഞങ്ങളുടെ കോച്ചിംഗ് പ്രോഗ്രാമിലൂടെ, നിങ്ങൾക്ക് നിങ്ങളുടെ ആരോഗ്യവും ജീവിതരീതിയും ഫലപ്രദമായി സ്വയം നിയന്ത്രിക്കാനും, ഈ രോഗാവസ്ഥകളുടെ സങ്കീർണ്ണ പരിണിത ഫലങ്ങൾ കുറയ്ക്കാനും, ചിലപ്പോൾ കഴിക്കുന്ന മരുന്നുകളുടെ അളവ് കുറയ്ക്കാനും കഴിയും.

ലളിതമാക്കിയ ആരോഗ്യകരമായ ജീവിത-ശൈലി: സ്ലിം-മീ-ഗോ വേ

സ്ലിം-മീ-ഗോ വെയ്റ്റ്-ലോസ് സൊല്യൂഷൻസ് (പി) ലിമിറ്റഡ് - ഉയർന്ന നിലവാരവും, സംപൂർണ്ണ പ്രയോജനവും ഉറപ്പാക്കിക്കൊണ്ട് ആഗോള തലത്തിൽ ആരോഗ്യ സംരക്ഷണം, ജീവിതശൈലി മാനേജ്‌മെൻ്റ്, രോഗ പരിപാലനം, ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കൽ എന്നിവയ്‌ക്കായി പ്രകൃതിദത്തമായ ആരോഗ്യ സേവനങ്ങൾ നൽകുന്നതിന് 2022-ൽ സ്ഥാപിതമായി. വർഷങ്ങളായി അഞ്ച് തലങ്ങളിലുള്ള ഗവേഷണങ്ങളിലൂടെ വികസിപ്പിച്ചെടുത്ത ഞങ്ങളുടെ അതുല്യമായ ആരോഗ്യ ചട്ടക്കൂട് - ആത്യന്തിക ക്ഷേമത്തിൻ്റെ ഭാഗമായി ആരോഗ്യകരമായ ശരീരഭാരം, സുസ്ഥിരമായ ആരോഗ്യം, സമതുലിതമായ ജീവിതശൈലി എന്നിവ കൈവരിക്കാനും സ്വയം നിലനിർത്താനും പ്രാപ്തി നൽകുന്നതിന് ലക്ഷ്യമിട്ടുള്ളതാണ്.

  ആഗോളതലത്തിൽ സുസ്ഥിര ആരോഗ്യം പ്രോത്സാഹിപ്പിക്കുക.

പതിവായി ചോദിക്കുന്ന ചോദ്യങ്ങൾ

ഞങ്ങളുടെ എല്ലാ സേവനങ്ങൾക്കും (ആരോഗ്യകരമായ ഭാരം കുറയ്ക്കൽ, ജീവിതശൈലി മാനേജ്‌മെൻ്റ്, രോഗ പരിചരണം) ഒരു മാസത്തെ കോച്ചിംഗ് പ്രോഗ്രാം (1 മണിക്കൂർ വീതം, 4 ആഴ്ച ) മതിയാകും, അതിനാൽ ഇത് ഒറ്റത്തവണ പ്രോഗ്രാമാണ്. കാരണം സ്ലിം-മീ-ഗോ സുസ്ഥിരവും സമഗ്രവുമായ ആരോഗ്യം പ്രദാനം ചെയ്യുന്നു, അത് നിങ്ങളുടെ ആരോഗ്യവും ജീവിതരീതിയും നിയന്ത്രിക്കാൻ നിങ്ങളെ സ്വയം പ്രാപ്‌തമാക്കുന്നു. കുറച്ച് മാസങ്ങൾക്ക് ശേഷം നിങ്ങൾക്ക് ഞങ്ങളുടെ ഫോളോ-അപ്പ് സേവനങ്ങൾ (ഒരു മാസത്തിൽ ഒരു മണിക്കൂർ സെഷനുകൾ) ഉപയോഗിക്കാം, എന്നാൽ മിക്ക കേസുകളിലും ഇത് ആവശ്യമായി വരില്ല.

സ്ലിം-മീ-ഗോ ലോകാരോഗ്യ സംഘടനയുടെയും ഇന്ത്യയുൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള മറ്റു അനുബന്ധ ആരോഗ്യ സംഘടനകൾ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കുന്നു. പങ്കാളിത്വമായി അഞ്ച് വ്യത്യസ്ത മേഖലകളിൽ വർഷങ്ങളോളമുള്ള വിപുലമായ ഗവേഷണവും സഹകരണവും വഴി രൂപപ്പെടുത്തിയ ഞങ്ങളുടെ നൈസർഗ്ഗീക സമ്പ്രദായങ്ങൾ പൂർണ്ണമായും ധാർമ്മിക മൂല്യങ്ങളാൽ നൽകപ്പെടുന്നു.

ഞങ്ങളുടെ പരിശീലകർ (കോച്ചിങ് ടീം) ഭക്ഷണക്രമം, പോഷകാഹാരം, മനഃശാസ്ത്രം, മറ്റു അനുബന്ധ മേഖലകൾ എന്നിവയിൽ ഉന്നത ബിരുദങ്ങളും വൈദഗ്ധ്യവും ഉള്ളവരാണ്. രജിസ്ട്രാർ ഓഫ് കമ്പനി (ROC) ആക്റ്റ് 2013 പ്രകാരം ഞങ്ങൾ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്യുകയും MSME സർട്ടിഫിക്കേഷൻ ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. മെഡിക്കൽ ട്രീറ്റ്‌മെൻ്റുകൾ അല്ലെങ്കിൽ ക്ലിനിക്കൽ സെൻ്ററുകളുടെ ചികിത്സ രീതികളിൽ നിന്ന് വ്യത്യസ്തമായ, ഞങ്ങളുടെ ആരോഗ്യ - ജീവിതശൈലി കോച്ചിംഗ് സേവനങ്ങൾക്ക് പ്രത്യേകമായ റെഗുലേറ്ററി സർട്ടിഫിക്കേഷനുകൾ ആവശ്യമില്ല. മാത്രമല്ല, എന്തെങ്കിലും രീതിയിലുള്ള മരുന്ന് നിർദ്ദേശങ്ങളോ പോഷകാഹാര സപ്ലിമെൻ്റുകളോ സ്ലിം-മീ-ഗോ ശുപാർശ ചെയ്യുന്നില്ല.

ഇല്ല, നിങ്ങൾ സ്ലിം-മീ-ഗോയുടെ അഞ്ച് തല ചട്ടക്കൂടിൽ നിന്ന് (പോഷകാഹാരം, ശാരീരികം, മാനസികം, പെരുമാറ്റം, പൊതുവായ ആരോഗ്യം) പരിശീലനം നൽകുന്ന ആരോഗ്യ സമ്പ്രദായങ്ങൾ മാത്രം ചെയ്താൽ മതിയാകും. സമീകൃതാഹാരം, മിതമായ വ്യായാമം, പൊതു ആരോഗ്യ തത്വങ്ങൾ (ആയുർവേദം / പ്രകൃതിചികിത്സ എന്നിവയിൽ നിന്നുള്ള), നല്ല ജീവിതശൈലി ദിനചര്യകൾ (ആവശ്യമായ ഉറക്കം, ചിട്ടയായ വെള്ളം കുടിക്കൽ , അടിസ്ഥാന യോഗ പരിശീലനങ്ങൾ, ശുചിത്വം) മുതലായവ ഇതിൽ ഉൾപ്പെടുന്നു.

ഞങ്ങളുടെ പ്രോഗ്രാമും ചെലവുകളും ഒറ്റത്തവണ മാത്രമാണ് (ഒരു മാസ ദൈർഘ്യം - 4 ആഴ്ച, 1 മണിക്കൂർ വീതം). ജിം വർക്കൗട്ടുകളിലും ഡയറ്ററി ഗൈഡൻസിലും (അംഗത്വ ഫീസ് ഉൾപ്പെടെ) അടിസ്ഥാന തല പരിശീലനത്തിന്റെ ആവർത്തിച്ചുള്ള പ്രതിമാസ ചെലവുകളുമായി താരതമ്യം ചെയ്യുമ്പോൾ ഏറ്റവും കുറഞ്ഞ ചെലവിൽ ഞങ്ങൾ സുസ്ഥിര ആരോഗ്യ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നു, ഒരു സാധാരണ ജിമ്മിലോ പോഷകാഹാര ക്ലിനിക്കിലോ പ്രതിമാസം 25,000 രൂപയോ അതിൽ കൂടുതലോ ചിലവഴിക്കേണ്ടിവരും (പോഷകാഹാര സപ്ലിമെൻ്റുകളുടെ ചെലവ് ഉൾപ്പെടെ).

വ്യക്തിഗതമായ ആവശ്യങ്ങളിലും ലക്ഷ്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന (പ്രത്യേകം ചിട്ടപ്പെടുത്തുന്ന വ്യായാമങ്ങളും ഡയറ്റ് നിർദ്ദേശങ്ങളുമുള്ള) പ്രോഗ്രാമുകളിൽ പരിശീലകൻ്റെ വിപുലമായ സർട്ടിഫിക്കേഷനുകളും അനുഭവവും അനുസരിച്ച് ചെലവ് വർദ്ധിപ്പിക്കും. അതിനാൽ മറ്റ് ഇതര മാർഗങ്ങളിൽ നിങ്ങൾ സാധാരണയായി എല്ലാ മാസവും (അല്ലെങ്കിൽ ദ്വിമാസത്തിലോ ത്രൈമാസത്തിലോ) ചെലവഴിക്കുന്ന തുക, ഞങ്ങളുടെ പ്രോഗ്രാമിൽ ഒരിക്കൽ മാത്രം ചെലവഴിച്ചാൽ മതിയാകും.

സംതൃപ്ത ഉപഭോക്താക്കളുടെ അഭിപ്രായങ്ങൾ

സ്ലിം-മീ-ഗോ യുടെ രീതികൾ ചെയ്യുവാൻ ബുദ്ധിമുട്ടുള്ളതല്ല എന്നത് ശരിയാണ്. എല്ലാ നിർദ്ദേശങ്ങളും ആരോഗ്യകരമായി, ശരീരഭാരം കുറയ്ക്കാനുള്ള പ്രത്യേക പരിശീലനമായി നൽകുന്നുണ്ട്. എനിക്ക് സാധാരണ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്, കൂടാതെ ചെയ്യണ്ട പതിവ് കാര്യങ്ങൾ എല്ലാം തന്നെ എൻ്റെ ജീവിതശൈലിയുടെ ഭാഗമായി മാറി.

ജിൻസ് എൻ സണ്ണി

സി.എസ്.എസ് ഇന്ത്യ ഗ്രൂപ്പ് (ഫിനാൻസ് മാനേജർ)

ഞങ്ങളുടെ കമ്പനി ജീവനക്കാർക്ക് (2 ആഴ്ചത്തെ) ഈ കോർപ്പറേറ്റ് കോച്ചിംഗ് പ്രോഗ്രാം നടത്തിയിരുന്നു, പുതിയ അത്യന്തീക ആരോഗ്യ പരിശീലനം ഒരു നല്ല സമീപനമാണെന്ന് തോന്നുന്നു, അവരുടെ ആരോഗ്യത്തിലും രൂപ-ഭാവത്തിലും ജോലി ബോധത്തിലും മാനസിക ശക്തിയിലും തുടർ ദിവസങ്ങളിൽ മാറ്റങ്ങൾ വന്നിട്ടുണ്ട്.

അരീന പക്കീർ

ടാലൻ്റ് ഗ്ലോബൽ എജ്യൂ സൊല്യൂഷൻസ് (ഡയറക്ടർ)